karsha-
സേവാപാക്ഷികത്തിന്റെ ഭാഗമായി കർഷകമോർച്ച കൊല്ലം വെസ്റ്റ് ജില്ലാ കമ്മിറ്റി നടത്തിയ കർഷക ശിബിരം ബി.ജെ.പി കൊല്ലം വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സേവാപാക്ഷികത്തിന്റെ ഭാഗമായി കർഷകമോർച്ച കൊല്ലം വെസ്റ്റ് ജില്ലാ കമ്മിറ്റി നടത്തിയ കർഷക ശിബിരം ബി.ജെ.പി കൊല്ലം വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ജി. ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു.

കർഷകമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എം.വി. രഞ്ജിത്ത്, വൈസ് പ്രസിഡന്റ് സുരേഷ് ഓടയ്ക്കൽ, ബി.ജെ.പി കൊല്ലം വെസ്റ്റ്‌ ജില്ലാ ജനറൽ സെക്രട്ടറിമാരായ പ്രകാശ് പാപ്പാടി, വി.എസ്. ജിതിൻ ദേവ്, വിനോദ് ഇടവട്ടം, ജില്ലാ പ്രഭാരി ബൈജു കൂനമ്പായിക്കുളം, ജനറൽ സെക്രട്ടറിമാരായ അഡ്വ: സുനിൽ തിരുമുറ്റം, പ്രേമാനന്ദ് എന്നിവർ സംസാരിച്ചു. കർഷമോർച്ച ജില്ലാ വൈസ് പ്രസിഡന്റുമാരായ രാജീവ് തേവലക്കര, രാജഗോപാലൻ നായർ, ശശികുമാർ, രാധാകൃഷ്ണപിള്ള, ജില്ല സെക്രട്ടറിമാരായ സുരേഷ് ലാൽ, ബാലചന്ദ്ര പിള്ള, സുദർശനൻ പരവൂർ, രവീന്ദ്രൻ ഓച്ചിറ, സന്തോഷ് കിളിയല്ലൂർ, ട്രഷറർ ബിജു ബാഹുലേയൻ, സോഷ്യൽ മീഡിയ കൺവീനർ രാജേഷ് നീണ്ടകര എന്നിവർ നേതൃത്വം നൽകി.