chi

കൊല്ലം: കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ 5ന് രാവിലെ 10 മുതൽ 12 വരെ ജില്ലയിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ടൗൺ യു.പി സ്‌കൂളിൽ കൈത്തറി ചിത്രരചനാ മത്സരം സംഘടിപ്പിക്കും. രാവിലെ 10 ന് കളക്ടർ എൻ. ദേവിദാസ് ഉദ്ഘാടനം ചെയ്യും. എൽ.പി, യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടുന്ന കുട്ടികൾക്ക് സമ്മാനങ്ങളും സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അവസരവും ലഭിക്കും. അതത് സ്‌കൂൾ മേധാവിയുടെ സാക്ഷ്യപത്രം സഹിതം രാവിലെ 9 ന് എത്തണം. ഫോൺ: 9446374341.