dcc-

കൊല്ലം: ജി.എസ്.ടി മുക്തമാക്കിയ ശേഷവും ഇൻഷ്വറൻസ് പോളിസി പ്രീമിയം വർദ്ധിപ്പിക്കുന്നത് ദ്രോഹകരവും അനാവശ്യവുമായതിനാൽ ഒഴിവാക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ.വി.മുരളി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ്‌ വാര്യത്ത് മോഹൻകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എം സുജയ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.എ.റഷീദ്, ജി.ബാലചന്ദ്രൻ പിള്ള, ജി.യശോധരൻ പിള്ള, ജില്ലാ സെക്രട്ടറി എൻ.സോമൻ പിള്ള, ഡി.അശോകൻ, എച്ച്.മാരിയത്ത്, ജി.അജിത്ത് കുമാർ, ആർ.മധു, ആർ.രാജശേഖരൻ പിള്ള, ജി.ദേവരാജൻ, ഇടവരമ്പിൽ ശ്രീകുമാർ, പി.ടൈറ്റസ്, ടി.വർഗീസ്, ജി.ഡി.രാധാകൃഷ്ണൻ, വി.മധുസൂദനൻ, നിസാം ചിതറ, മധു മണ്ണിൽ, ആർ.ശിവരാജൻ, എം.അബ്ദുൽ സലാം, കെ.ശശീന്ദ്രൻ, എസ്.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.