കൊല്ലം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി, എസ്.എൻ.ട്രസ്റ്റ് സെക്രട്ടറി എന്നീ നിലകളിൽ 30 വർഷങ്ങൾ പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശന് കൊല്ലം യൂണിയന്റെ നേതൃത്വത്തിൽ 19ന് കൊല്ലം കന്റോൺമെന്റ് മൈതാനത്ത് നടത്തുന്ന മഹാസംഗമവും സ്വീകരണവും പ്രൗഢഗംഭീരമാക്കുമെന്ന് യൂണിയൻ പ്രസിഡന്റ് മോഹൻശങ്കർ പറഞ്ഞു.
ഒരുക്കങ്ങളുടെ ഭാഗമായി മണക്കാട് മേഖലയിൽപ്പെട്ട 589 (വാളത്തുംഗൽ), 619 (മുള്ളുവിള), 624 (അയത്തിൽ), 3364 (പുന്തലത്താഴം), 3868 (പിണയ്ക്കൽ പുത്തൻപുര), 5125 (മണക്കാട്), 5240 (പി.കെ.എസ്.എസ്, വടക്കേവിള), 5468 (കിളികൊല്ലൂർ ഈസ്റ്റ്) എന്നീ ശാഖകളിലെ ഭാരവാഹിക ളുടെ ആലോചനയോഗം കൂനമ്പായിക്കുളം ഭദ്രകാളി ക്ഷേത്രം ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ കൗൺസിലറും മേഖല കൺവീനറുമായ ബി. വിജയകുമാർ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ, യോഗം കൗൺസിലർ പി. സുന്ദരൻ എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തി. കൊല്ലം യൂണിയൻ കൗൺസിലർമാരായ ബി.പ്രതാപൻ, ഷാജി ദിവാകർ, എം. സജീവ്, യൂണിയൻ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. എസ്. ഷേണാജി, ഇരവിപുരം സജീവൻ, കൊല്ലം യൂണിയൻ വനിതാസംഘം വൈസ് പ്രസിഡന്റും മേഖല കൺവീനറുമായ കുമാരി രാജേന്ദ്രൻ, വനിതാസംഘം മേഖല കൺവീനർ ജെ. വിമലകുമാരി, യൂത്ത്‌മുവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് രഞ്ജിത്ത് രവീന്ദ്രൻ, കൊല്ലം യൂണിയൻ യൂത്ത്‌മുവ്‌മെന്റ് പ്രസിഡന്റ് അഭിലാഷ് സിന്ധു, സെക്രട്ടറി ബി. അഖിൽ, ശാഖ ഭാരവാഹികളായ ബി.ബാബു, മുരുകേശൻ, എസ്. അശോക് കുമാർ, വി. ചന്ദ്രബോസ്, സി. ജെയിൻകുമാർ, വി.എസ്. സാബുലാൽ, ആർ.രാജു, എ. ഷാണ്മാധരൻ, ജി. സുന്ദേരശൻ, സജു ശിവാനന്ദൻ, ബി. സന്തോഷ്, എൻ. രാജേന്ദ്രൻ എന്നവർ സംസാരിച്ചു. 619-ാം നമ്പർ മുള്ളുവിള ശാഖ പ്രസിഡന്റ് വി. സജീവ് സ്വാഗതവും 5126-ാം നമ്പർ മണക്കാട് ശാഖ സെക്രട്ടറി കെ. ചന്ദ്രബോസ് നന്ദിയും പറഞ്ഞു.