കരുനാഗപ്പള്ളി: വവ്വാക്കാവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നോൺ-ബാങ്കിംഗ് ഫിനാൻസ് സ്ഥാപനമായ ശ്രീനാരായണ ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ വാർഷിക പൊതുയോഗം നടന്നു. കമ്പനി ചെയർമാൻ അഡ്വ. കെ. ഗോപിനാഥൻ അദ്ധ്യക്ഷനായി. മാനേജിംഗ് ഡയറക്ടർ സൗത്ത് ഇന്ത്യൻ ആർ. വിനോദ് പൊതുയോഗത്തിൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഓഹരിയുടമകൾക്ക് 4 ശതമാനം ലാഭവിഹിതം വാർഷിക പൊതുയോഗത്തിൽ പ്രഖ്യാപിച്ചു. റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഈ ബാങ്കിംഗ് ഇതര ഫിനാൻസ് സ്ഥാപനം സംസ്ഥാനമൊട്ടാകെ ശാഖകൾ സ്ഥാപിക്കുവാനും ബിസിനസ് വിപുലീകരിക്കുവാനുമുള്ള പദ്ധതികൾ ആവിഷ്കരിച്ചു വരികയാണെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറും അറിയിച്ചു. ഇതിന്റെ ഭാഗമായി ഇക്യുറ്റി, പ്രിഫറൻസ് ഷെയറുകളും കടപ്പത്രങ്ങളും വഴി കൂടുതൽ മൂലധനം സമാഹരിക്കുവാൻ തീരുമാനിച്ചതായും അവർ കൂട്ടിച്ചേർത്തു. പൊതുയോഗത്തിൽ കമ്പനി ഡയറക്ടർമാർ, കമ്പനി സെക്രട്ടറി, ഓഹരി ഉടമകൾ തുടങ്ങിയവർ പങ്കെടുത്തു. കമ്പനി ഡയറക്ടർ വി.സദാശിവൻ നന്ദി പറഞ്ഞു.