ചാത്തന്നൂർ: തിരുമുക്ക് അടിപ്പാത സമരസമിതി നേതൃത്വത്തിൽ നടക്കുന്ന റിലേ സത്യഗ്രഹ സമരത്തിന്റെ പതിമൂന്നാം ദിവസം
തിരുമുക്ക് ഓട്ടോറിക്ഷ യൂണിയൻ പ്രതിനിധി കെവിൻ സത്യഗ്രഹം അനുഷ്ടിച്ചു.
തിരുമുക്കിലെ ഓട്ടോറിക്ഷ തൊഴിലാളികളാണ് പതിമൂന്നാം ദിവസത്തെ സമരപരിപാടികൾക്ക് നേതൃത്വം നൽകിയത്.
കവിയും സാഹിത്യകാരനുമായ അടുതല ജയപ്രകാശ് സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. എൻ. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.
പരവൂർക്കാർ കൂട്ടായ്മ ജനറൽ കൺവീനർ സന്തോഷ് പാറയിൽക്കാവ്, സമരസമിതി ജനറൽകൺവീനർ കെ.കെ.നിസാർ,
എൻ. സദാനന്ദൻപിള്ള, വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ചാത്തന്നൂർ വികസനസമിതി കൺവീനർ ജി.പി.രാജേഷ് സ്വാഗതവും
പി.ദിനകരൻ.നന്ദിയും പറഞ്ഞു. പതിനാലാം ദിവസമായ ഇന്ന് പരവൂർക്കാർ കൂട്ടായ്മ ജനറൽ കൺവീനർ സന്തോഷ് പാറയിൽക്കാവ്
സത്യഗ്രഹം അനുഷ്ടിക്കും. യുവകലാസാഹിതി ജില്ലാ വൈസ് പ്രസിഡന്റ് മദന മോഹനൻ രാവിലെ 10 ന് ഉദ്ഘാടനം ചെയ്യും.
പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ച് വിദ്യാർത്ഥികൾ
കൊല്ലം: ചാത്തന്നൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, എൻ.എസ്.എസ് ഹയർ സെക്കൻറി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ, തിരുമുക്കിലെ അടിപ്പാത പുതുക്കിപ്പണിയമെന്ന് ആവശ്യപ്പെട്ട് ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ തയ്യാറാക്കിയ കത്തുകൾ പ്രധാനമന്ത്രിക്കും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും അയച്ചു. അടിപ്പാത വഴി .ബസുകൾ ചാത്തന്നൂരിൽ എത്താത്തതുമൂലം തങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ അടക്കം കത്തുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 2500 കത്തുകളാണ് വിദ്യാർത്ഥികൾ തയ്യാറാക്കി സമരസമിതിക്ക് നൽകിയത്. തിരുമുക്ക് അടിപ്പാത സമരസമിതി പ്രവർത്തകർചാത്തന്നൂർ പോസ്റ്റ് ഓഫീസിലെത്തി കത്തുകൾ പോസ്റ്റ് മാസ്റ്റർക്ക് കൈമാറി.