വടക്കുംതല : പനയന്നാർകാവ് എൻ.എസ്.എസ് കരയോഗം കുടുംബ സംഗമം നടത്തി. എൻ.എസ്.എസ് ട്രഷററും കരുനാഗപ്പള്ളി താലൂക്ക് യൂണിയൻ പ്രസിഡന്റുമായ അഡ്വ.എൻ.വി.അയ്യപ്പൻ പിള്ള ഉദ്‌ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ജി.രാമചന്ദ്രൻ പിള്ള അദ്ധ്യക്ഷനായി. വിദ്യാഭ്യാസ അവാർഡുകൾ, പഠനോപകരണങ്ങൾ, ചികിത്സാ സഹായം എന്നിവയും വിതരണം ചെയ്തു. സെക്രട്ടറി ടി.സുരേന്ദ്രൻ പിള്ള, താലൂക്ക് യൂണിയൻ കമ്മിറ്റി അംഗം മധുസൂദനൻ പിള്ള, പ്രൊഫ.സി.ശശിധരകുറുപ്പ്. പന്മന ബാലകൃഷ്ണൻ, പനയന്നാർ കാവ് ദേവസ്വം പ്രസിഡന്റ് എസ്.മുരളീധരൻ പിള്ള, മാരാമേലിൽ രാജൻ ബാബു , കരയോഗം ട്രഷറർ ബി.രാധാകൃഷ്ണകുറുപ്പ്, എൽ.സുധർമ്മ. ജി.ശ്രീകുളുർ എന്നിവർ സംസാരിച്ചു.