കൊല്ലം: കലാവേദിയുടെ 57-ാം വാർഷികാഘോഷവും നവരാത്രി മഹോത്സവവും ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. വി.പി. ജഗതി രാജ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ബി. ദീപക് അദ്ധക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ ഗിരിജ സന്തോഷ്, കെ.പി.എ.സി ലീലാകൃഷ്ണൻ, ഗോപാലകൃഷ്ണൻ, മിനി സുരേഷ്, അനുപമ ബിജു എന്നിവർ സംസാരിച്ചു.