കൊട്ടാരക്കര: കൊല്ലം ജില്ലാ സഹോദയ സ്കൂൾ കോംപ്ളക്സിന്റെ നേതൃത്വത്തിൽ കരവാളൂർ ഓക്സ്ഫോർഡ് സ്കൂളിൽ നടന്ന ത്രിദിന കലോത്സവത്തിൽ കൊട്ടാരക്കര മൈലം എം.ജി.എം റസിഡൻഷ്യൽ പബ്ളിക് സ്കൂളിന് കലാ കിരീടം. 1213 പോയിന്റുനേടിയാണ് എം.ജി.എം ഓവറോൾ ചാമ്പ്യൻമാരായത്. 144 ഇനങ്ങളിലായി ജില്ലയിലെ 30 സി.ബി.എസ്.ഇ വിദ്യാലയങ്ങളിൽ നിന്നുള്ള മൂവായിരത്തിൽപ്പരം വിദ്യാർത്ഥികൾ മത്സരിച്ചു. സമാപന സമ്മേളനം പി.എസ്.സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു.