gethaa-
രാഹുൽ ഗാന്ധിക്കെതിരെ കൊലവിളി നടത്തിയ ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കൊല്ലം നഗരത്തിൽ യു.ഡി.എഫ് നടത്തിയ പ്രകടനം

കൊല്ലം: രാഹുൽ ഗാന്ധിക്കെതിരെ കൊലവിളി നടത്തിയ ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്യാത്തത് ബി.ജെ.പി, സി.പി.എം ബന്ധമാണ് വ്യക്തമാക്കുന്നതെന്ന് ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം കുരീപ്പുഴ മോഹനൻ ആരോപിച്ചു. കൊല്ലത്ത് യു.ഡി.എഫ് നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി. ഗീതാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാക്കളായ ഈച്ചംവീട്ടിൽ നയാസ് മുഹമ്മദ്‌, കുരീപ്പുഴ അജിത്, പ്രാക്കുളം സുരേഷ്, ജമീർലാൽ കരിക്കോട്, സന്തോഷ്‌ രാജേന്ദ്രൻ, മണലിൽ സുബൈർ, ഞാറയ്ക്കൽ അനിൽ, കുരീപ്പുഴ യഹിയ, എസ്.എം. ഷരീഫ്, ജി.കെ. പിള്ള, മീര രാജീവ്‌, എം.എസ്. സിദ്ദിഖ്, എ.കെ. സാ‌ബ്‌ജാൻ, കെ.എം. റഷീദ്, സുബി നുജും, കെ.ജി. രാജേഷ് കുമാർ, തൃദീപ് കുമാർ, രഞ്ജിത് കലുങ്കുമുഖം, ജഗന്നാഥൻ, അജി പള്ളിത്തോട്ടം, അഡ്വ. റിയാസ്, ടിക്കി ബോയ്, സുദർശൻ താമരക്കുളം, അജിത് പ്രസാദ്, പി. കേശവദാസ്, സുനിത നിസാർ, ഷരീഫ് മുളങ്കാടകം, അജു ചിന്നക്കട, ഷഹീർ പള്ളിത്തോട്ടം, ശിവപ്രസാദ്, ഓലയിൽ ഭരതൻ, സലീം മുതിരപ്പറമ്പ്, ശബരിനാഥ്, ചക്രശൂലൻ തുടങ്ങിയവർ സംസാരിച്ചു.