കൊല്ലം: ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ തൃശൂരിൽ 4, 5 തീയതികളിൽ നടക്കുന്ന ബയർ-സെല്ലർ മീറ്റിൽ ജില്ലയിൽ നിന്ന് 100 സ്വർണ വ്യാപാരികൾ പങ്കെടുക്കുമെന്ന് ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബി.പ്രേമാനന്ദ്, ജനറൽ സെക്രട്ടറി എസ്.പളനി എന്നിവർ അറിയിച്ചു.
തൃശൂരിലെ നിർമ്മാതാക്കളും ഹോൾസെയിൽമാരും സെല്ലേഴ്സായി പങ്കെടുക്കും. മീറ്റിൽ 700 ഓളം സ്വർണ വ്യാപാരികൾ പങ്കെടുക്കും. വില വർദ്ധനവിന്റെ പുതിയ സാഹചര്യത്തിൽ സ്വർണ വ്യാപാരികളും നിർമ്മാതാക്കളും തമ്മിൽ ആശയവിനിമയം നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.