c
c

ചേർപ്പ്: ഓണാഘോഷത്തിനോടനുബന്ധിച്ച് പെരുവനം യുവജനസംഘം 48-ാംമത് പെരുവനം ദേശ കുമ്മാട്ടി മഹോത്സവത്തിന് കൊടിയേറി. മേളപ്രമാണി പെരുവനം സതീശൻ മാരാർ കൊടിയേറ്റം നിർവഹിച്ചു. മഹോത്സവത്തിന്റെ ഭാഗമായി ഉത്രാട ദിവസം വൈകീട്ട് 5 ന് സമ്മാന കൂപ്പൺ നറുക്കെടുപ്പ് പെരുവനം ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ നടക്കും. കുമ്മാട്ടി മുഖങ്ങളുടെ പ്രദർശനം പെരുവനം മഹാദേവ ട്രസ്റ്റിൽ വൈകീട്ട് 6 ന് മേളപ്രമാണി പെരുവനം കുട്ടൻ മാരാർ നിർവഹിക്കും. കുമ്മാട്ടി മഹോത്സവ ദിവസമായ 6 ന് മുണ്ടത്തിക്കോട് രാഗ ദീപം ബാന്റ് സെറ്റ്, ചരിത്ര കലാസമിതി കുന്നംകുളം ശിങ്കാരിമേളം, തിരംഗ കലാസമിതി മുല്ലശ്ശേരി ചിന്ത് കാവടി, രാത്രി 7 ന് 'മഹാത്മ മൈതാനിയിൽ വാദ്യഘോഷവും കുമ്മാട്ടികളെയും അണിനിരത്തി സ്റ്റേജ് ഷോയും ഉണ്ടാകും. പ്രസിഡന്റ് സജ്ജയ്, സെക്രട്ടറി കാർത്തിക്ക് പി. മാരാർ, ട്രഷറർ നകുൽ പരമേശ്വരൻ എന്നിവരുടെ നേതൃത്വത്തിൽ 60 ഓളം പേരുങ്ങുന്ന കമ്മിറ്റിയാണ് ദേശ കുമ്മാട്ടിക്ക് നേതൃത്വം നൽകുന്നത്.