c
c

വല്ലച്ചിറ : ഓണം കേരളത്തിന്റെ ദേശീയോത്സവമായി പ്രഖ്യാപിച്ച 1962 മുതൽ ആരംഭിച്ച വല്ലച്ചിറ ഓണാഘോഷം ഇക്കുറിയും ഗ്രാമോത്സവ പകിട്ട് ചോരാതെ മുന്നോട്ട്. 62 വർഷമായി മുടങ്ങാതെ ഓണം ആഘോഷിക്കുന്ന സവിശേഷതയും വല്ലച്ചിറ ഗ്രാമത്തിനുണ്ട്. വല്ലച്ചിറ പഞ്ചായത്ത് മുൻകാല പ്രസിഡന്റായിരുന്ന അന്തരിച്ച മുല്ലപ്പള്ളി ഗോവിന്ദൻകുട്ടി നായരുടെ നേതൃത്വത്തിലായിരുന്നു വല്ലച്ചിറ ഓണാഘോഷത്തിന് തുടക്കം. ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ തുടങ്ങിയ ഓണാഘോഷം നാലോണ നാളിലാണ് സമാപിക്കുക. പാരമ്പര്യ കലകൾ ഉൾപ്പെടെ 64 മത്സരയിനങ്ങളിലായി വല്ലച്ചിറയിലെ 16 കലാസമിതികൾ ഓണാഘോഷം ഗ്രാമോത്സവം കലാകായിക മത്സരങ്ങളിൽ പങ്കാളികളാണ്. കൂടുതൽ പോയിന്റ് നേടുന്ന മികച്ച കലാസമിതികൾക്ക് ഓവറാൾ കീരിടവും ക്യാഷ് അവാർഡും നൽകും. പഞ്ചായത്ത് ഫണ്ട് കൂടാതെ നാട്ടുകാരുടെ സഹകരണത്തോടെ നടത്തുന്ന ഗ്രാമോത്സവത്തിന് പത്ത് ലക്ഷത്തോളം ചെലവ് വരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് എൻ.മനോജ്, സംഘാടക സമിതി പ്രസിഡന്റ് തൊമ്മി പിടിയത്ത്, കൺവീനർ പി.കെ.നിഖിൽ, പബ്ലിസിറ്റി കൺവീനർ സിജോ എടപ്പിള്ളി എന്നിവർ പറഞ്ഞു. ഭിന്നശേഷിക്കാർക്കും, വയോജനങ്ങൾക്കും കലോത്സവം നടത്തുന്നുണ്ട്. വല്ലച്ചിറയിലെ ഓണാഘോഷം ഗ്രാമോത്സവ അരങ്ങിൽ നിന്ന് ഉയർന്നവരാണ് കവി മുല്ലനേഴി, നോവലിസ്റ്റ് വല്ലച്ചിറ മാധവൻ, സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ, കഥാകൃത്ത് അഷ്ടമൂർത്തി, സാഹിത്യകാരൻ സി.ആർ.ദാസ്, എഴുത്തുകാരൻ ഡോ.അരവിന്ദൻ വല്ലച്ചിറ, ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ, നാടക സംവിധായകൻ ശശിധരൻ നടുവിൽ, നടൻ നന്ദകിഷോർ, കൂടിയാട്ടം കലാകാരി ഉഷാ നങ്ങ്യാർ, ആർട്ടിസ്റ്റ് ജി.ശങ്കർ തുടങ്ങിയ ബഹുമുഖ പ്രതിഭകൾ കഴിഞ്ഞ ദിവസം നടന്ന ഗ്രാമോത്സവം നിശ്ചലദൃശ്യങ്ങളിൽ മഹാ രസികൻ കലാസമിതി ഒന്നാം സ്ഥാനവും, ടീം കോമ്പാറ രണ്ടാം സ്ഥാനവും പ്രകാശ് സാന്റോസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.