lic
എൽഐസി

കൊടുങ്ങല്ലൂർ: എൽ.ഐ.സി ഒഫ് ഇന്ത്യ കൊടുങ്ങല്ലൂർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ എൽ.ഐ.സിയുടെ 69-ാം വാർഷികാഘോഷം നടത്തി. ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സീനിയർ ബ്രാഞ്ച് മാനേജർ സി. ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. സീനിയർ ഏജന്റുമാരേയും ജീവനക്കാരേയും, മികച്ച സേവനത്തിന് അംഗീകാരം നേടിയ കെ.എൻ. ജോഷിയെയും എം.എൽ.എ ആദരിച്ചു. അജ്ഞലി മേനോൻ, ടി.എൻ. ഉണ്ണിക്കൃഷ്ണൻ, വി.എൻ സുബ്രഹ്മണ്യൻ, അജികുമാർ , ഷീജ ശബരിനാഥ്,സുജ ഡാനിയേൽ, ജീൻസി പി.ഡി തുടങ്ങിയവർ സംസാരിച്ചു.