onam-agosham

കൊടുങ്ങല്ലൂർ: ആധാരം എഴുത്ത് അസോസിയേഷൻ കൊടുങ്ങല്ലൂർ യൂണിറ്റ് സംഘടിപ്പിച്ച ഓണ ഫണ്ട്, ഉത്സവ ബത്ത, വിദ്യാഭ്യാസ അവാർഡ് എന്നിവയുടെ വിതരണവും ഓണാഘോഷവും മുൻ യൂണിറ്റ് പ്രസിഡന്റ് എം.എസ്. സുകുമാരൻ ഉദ്ഘാടാനം ചെയ്തു. പ്രസിഡന്റ് എം.ജി. പുഷ്പാകരൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ അവാർഡ് വിതരണം പി.കെ. ഷാജിയും ഉത്സവബത്ത വിതരണം ലിഡിയ പി.ആറും നിർവഹിച്ചു. സെക്രട്ടറി ലാലബോസ്, പ്രവിഷ് ലാൽ, എം.എസ്. ഗോപാല കൃഷ്ണൻ, സലീഷ് എം.കെ എന്നിവർ പ്രസംഗിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി കലാപരിപാടികളും നടന്നു.