പാവറട്ടി : ജില്ലാ പഞ്ചായത്ത് മുല്ലശ്ശേരി ഡിവിഷനിൽ 2025-2026 സാമ്പത്തിക വർഷത്തിൽ രണ്ടാംഘട്ടമായി 1.54 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് അംഗീകാരം ലഭിച്ചതായി ജില്ലാ പഞ്ചായത്ത് അംഗം ബെന്നി ആന്റണി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എളവള്ളി പഞ്ചായത്ത് 14-ാം വാർഡിലെ 72-ാം നമ്പർ അങ്കണവാടി നിർമ്മാണം 15 ലക്ഷം, എട്ടാം വാർഡിലെ 61-ാം നമ്പർ അങ്കണവാടി നിർമ്മാണം 15 ലക്ഷം, ഒമ്പതാം വാർഡിലെ 52-ാം നമ്പർ അങ്കണവാടി നിർമ്മാണം 15 ലക്ഷം, മുല്ലശ്ശേരി പഞ്ചായത്ത് ഏഴാം വാർഡിലെ പറപ്പൂർ-ഊരകം കാന നിർമ്മാണം 10 ലക്ഷം, വെങ്കിടങ്ങ് പഞ്ചായത്ത് രണ്ടാം വാർഡിലെ പുളിപ്പാണ്ടി പാടശേഖരത്തിൽ പുളികെട്ട് നിർമ്മാണം 20 ലക്ഷം, ഏഴാം വാർഡിലെ കാദർ സാഹിബ് നടപ്പാത 20 ലക്ഷം, ഒമ്പതാം വാർഡിലെ ചിരട്ടക്കടവ് റോഡ് കാന ആൻഡ് റീ ടാറിംഗ് 10 ലക്ഷം, പത്താം വാർഡിലെ രണ്ടാം നമ്പർ അങ്കണവാടി നിർമ്മാണം 15 ലക്ഷം, പത്താം വാർഡിലെ ഏനാംകുളം നവീകരണം 16 ലക്ഷം, 14-ാം വാർഡിലെ 10-ാം നമ്പർ അങ്കണവാടി നിർമ്മാണം 18 ലക്ഷം എന്നീ പദ്ധതികളാണ് നടപ്പാക്കുക.