udgadanam

പുതുക്കാട് : സിവിൽ സപ്ലൈസ് കോർപറേഷന്റെ ഈ വർഷത്തെ ഓണച്ചന്തയുടെ പുതുക്കാട് മണ്ഡലംതല ഉദ്ഘാടനം പുതുക്കാട് മാവേലി സ്‌റ്റോറിൽ കെ.കെ.രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ് അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ. അൽജോ പുളിക്കൻ ആദ്യ വിൽപ്പന നടത്തി. സെബി കൊടിയൻ, വി.ആർ.രബീഷ് എന്നിവർ സംസാരിച്ചു.