news-photo

ഗുരുവായൂർ: എൻ.എസ്.എസ് കാരക്കാട് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. കാരക്കാട് കരയോഗ മന്ദിരത്തിൽ നടന്ന കുടുംബ സംഗമം താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.ഗോപാലൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പ്രൊഫ. എൻ.വിജയൻ മേനോൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി എം.കെ.പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് വൈസ് പ്രസിഡന്റ് ടി.ഉണ്ണിക്കൃഷ്ണൻ ചികിത്സാ സഹായം വിതരണം ചെയ്തു. താലൂക്ക് വനിതാ യൂണിയൻ പ്രസിഡന്റ് ബിന്ദു നാരായണൻ പ്രതിഭകളെ ആദരിച്ചു. കരയോഗം സെക്രട്ടറി പി.കെ രാജേഷ് ബാബു, പി.വി.സുധാകരൻ, അഡ്വ.സി.രാജഗോപാൽ, ഡോ. വി.അച്ചുതൻകുട്ടി, ഗോപി മനയത്ത്, ബാബു വീട്ടിലായിൽ, കെ.രാധാമണി, സൗമ്യ മുരളി, അഭിനവ് ആർ.മേനോൻ, സിന്ധു ശശിധരൻ, സി.സജിത് കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് ഓണസദ്യയും ഉണ്ടായി. വനിതാ സമാജത്തിന്റെയും കൃഷ്ണാമൃതം തിരുവാതിക്കളി സംഘത്തിന്റേയും ആഭിമുഖ്യത്തിൽ തിരുവാതിരക്കളിയും ബാലസമാജം പ്രവർത്തകരുടെ കലാപരിപാടികളും അരങ്ങേറി.