
തൃശൂർ: കിഴക്കുംപാട്ടുകര വടക്കുമുറി കുമ്മാട്ടി കമ്മിറ്റി ഓണത്തിന്റെ ഭാഗമായി നടത്തുന്ന കുമ്മാട്ടി ഉത്സവം ഏഴിന് ആഘോഷിക്കും. വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ നടക്കുന്ന കുമ്മാട്ടി ഉച്ചയ്ക്ക് രണ്ടിന് പനമുക്കുംപിള്ളി ധർമശാസ്താ ക്ഷേത്രാങ്കണത്തിൽ നിന്ന് ഘോഷയാത്രയോടെ ആരംഭിക്കും. നാഗസ്വരം, തെയ്യം, തിറ, നാടൻ കലാരൂപങ്ങൾ, ചെട്ടിവാദ്യം, ബാൻഡ് സെറ്റ്, ശിങ്കാരിമേളം, തമ്പോലം, തുള്ളൽ വാദ്യം, പ്രച്ഛന്നവേഷങ്ങൾ, നിശ്ചല ദൃശ്യങ്ങൾ എന്നിവയുടെ അകമ്പടിയോടെ സ്ത്രീ കുമ്മാട്ടികൾ ഉൾപ്പടെ 60ഓളം കുമ്മാട്ടികൾ ഘോഷയാത്രയിൽ അണിനിരക്കും. രാത്രി എട്ടോടെ ശ്രീശാസ്ത്രാ കോർണറിൽ സമാപിക്കും. വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ ഐനിക്കുന്നത്ത്, എസ്. സന്തോഷ് കുമാർ, ജി.ബി. കിരൺ, സി.ടി. സനൽ, പി.ജി. സുബീഷ് തുടങ്ങിയവർ പങ്കെടുത്തു.