sndp

കൊടകര: എസ്.എൻ.ഡി.പി യോഗം വെള്ളാഞ്ചിറ ശാഖാ വാർഷിക പൊതയോഗവും ഗുരുമന്ദിരത്തിലെ പ്രതിഷ്ഠാദിന വാർഷികവും നടത്തി. ചക്രപാണി ശാന്തികളുടെ കാർമികത്വത്തിൽ വിശേഷാൽ ഗുരുപൂജയോടെ പ്രതിഷ്ഠാദിന ചടങ്ങുകൾ നടത്തി. കൊടകര യൂണിയൻ സെക്രട്ടറി കെ.ആർ.ദിനേശൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ബിജു തോപ്പിൽ അദ്ധ്യക്ഷനായി. യോഗം ഡയറക്ടർ എൻ.ബി.മോഹനൻ മുഖ്യപ്രഭാഷണം നടത്തി.
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ശാഖാ സെക്രട്ടറി പരമേശ്വരൻ ഏരിമ്മൽ, യൂണിയൻ യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി കെ.എസ്.ശ്രീരാജ്, വനിതാസംഘം യൂണിയൻ സെക്രട്ടറി സുമ ഷാജി, ഷാജി ഊട്ടോളി, അനിൽകുമാർ ഏരിമ്മൽ, പങ്കജാക്ഷൻ പനമ്പിള്ളി, സുബ്രൻ പുതിയേടൻ, ജെമിനീശൻ പീണിക്കൽ, സുജി മനോജ്, ഉണ്ണിക്കൃഷ്ണൻ തിരുക്കുളം എന്നിവർ സംസാരിച്ചു.