cpi
സ്‌കൂൾ പാചക തൊഴിലാളി യൂണിയൻ (എ. ഐ.ടി.യു.സി) ന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എ.ഇ.ഒ ഓഫീസിന്റെ മുന്നിൽ നടത്തിയ ധർണ സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി എൻ.കെ.ഉദയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു

ഇരിങ്ങാലക്കുട: സംസ്ഥാന വ്യാപകമായി സ്‌കൂൾ പാചക തൊഴിലാളി യൂണിയ(എ. ഐ.ടി.യു.സി) ന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എ.ഇ.ഒ ഓഫീസിന്റെ മുന്നിൽ ധർണ നടത്തി. മിനിമം വേതന പരിധിയിൽ നിന്നും സ്‌കൂൾ പാചക തൊഴിലാളികളെ ഒഴിവാക്കിയ ഉത്തരവ് പിൻവലിക്കുക,തൊഴിലാളികൾക്ക് യൂണിഫോം എ പ്രൺ ക്യാപ്പ് എന്നിവ ലഭ്യമാക്കുക, തൊഴിലാളികൾക്ക് ഇൻഷ്വറൻസ് ഏർപ്പെടുത്തുക, 250 കുട്ടികൾക്ക് ഒരു തൊഴിലാളി എന്ന ആവശ്യം പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ധർണ. സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി എൻ.കെ.ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു. സുനിത ദേവദാസ് അദ്ധ്യക്ഷയായി. ജില്ലാ സെക്രട്ടറി ബാബു ചിങ്ങാരത്ത് , മിഥുൻ പോട്ടക്കാരൻ എന്നിവർ സംസാരിച്ചു. ഉപജില്ലാ സെക്രട്ടറി സ്മിതാപ്രകാശൻ സ്വാഗതവും ശ്രീജ തിലകൻ നന്ദിയും പറഞ്ഞു.