award

കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി ലോകമലേശ്വരം ശാഖയിൽ ഗുരുദേവ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയോടനുബന്ധിച്ച് വിദ്യാഭ്യാസ അവാർഡ് വിതരണം നടന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് മെമന്റോയും കാഷും വിതരണം ചെയ്തു. യോഗം കൗൺസിലറും യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗവുമായ ബേബി റാം ഉദ്ഘാടനം ചെയ്തു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം ഡിൽഷൻ കൊട്ടേക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം കെ.ഡി.വിക്രമാദിത്യൻ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം ദിനിൽ മാധവ്, നഗരസഭ കൗൺസിലർ രഞ്ജിത രാജീവ്, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ജോളി ഡിൽഷൻ, ജോയിന്റ് സെക്രട്ടറി ഷിയ വിക്രമാദിത്യൻ, വനിതാ സംഘം ശാഖ പ്രസിഡന്റ് ഷൈലജ ഭാസ്‌കരൻ, സെക്രട്ടറി ശ്രീകല പ്രമോദ് തുടങ്ങിയവർ പ്രസംഗിച്ചു.

യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി സമൽരാജ്, കമ്മിറ്റിയംഗം അജയഘോഷ്, മുൻ ശാഖ സെക്രട്ടറി രാജീവ് കളത്തേരി തുടങ്ങിയവർ പങ്കെടുത്തു. പ്രസന്ന ഉണ്ണിക്കൃഷ്ണൻ, രമ്യ ജോഷി, രമ ഷാജൻ, പ്രദ ദിലീപൻ, വാസന്തി പ്രകാശൻ എന്നിവർ നേതൃത്വം നൽകി. കൊട്ടേക്കാട്ട് അശോകൻ, അജയകുമാർ കളപ്പുരയ്ക്കൽ, വള്ളോംപറമ്പത്ത് ഹരിദാസൻ, കാര്യേഴത്ത് രാമൻ ഭാരതി, കൊട്ടേക്കാട്ട് ചാത്തക്കുട്ടി ഭാര്യ ശാരദാമ്മ ടീച്ചർ, കൊട്ടേക്കാട്ട് ദിലീപൻ, തൈത്തറ അമൃത, മംഗലത്ത് കൃഷ്ണൻ, മംഗലത്ത് പുരുഷോത്തമൻ, പ്രൊഫ:കൊള്ളിക്കത്തറ രവി എന്നിവരുടെ സ്മരണയ്ക്ക് കുടുംബാംഗങ്ങളാണ് അവാർഡ് ഏർപ്പെടുത്തിയത്.