തൃപ്രയാർ: നാട്ടിക എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 12 ലക്ഷം രൂപ ചെലവ് ചെയ്ത് നാട്ടിക ബീച്ച് ഗ്രാമീണ ഗ്രന്ഥശാലയുടെ രണ്ടാം നിലയിൽ നിർമ്മിച്ച ഗ്രന്ഥശാല ഹാളിന്റെ ഉദ്ഘാടനം സി.സി.മുകുന്ദൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.ആർ.ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. കോസ്റ്റ് ഫോർഡിലെ ഷൈജ റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ.ഡോറോത്തിയ മച്ചിങ്ങലിന്റെ ഫോട്ടോ അനാച്ഛാദനം സി.പി.എം നാട്ടിക ഏരിയ സെക്രട്ടറി എം.എ.ഹാരിസ് ബാബു, പ്രതിഭാതീരം പദ്ധതിയുടെ ഉദ്ഘാടനം തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.പ്രസാദ് എന്നിവർ നിർവഹിച്ചു. നാട്ടിക പഞ്ചായത്തിലെ മുഴുവൻ ഹരിത കർമ്മ സേനാംഗങ്ങളെയും ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം.അഹമ്മദ് , കെ.എ.വിശ്വംഭരൻ, കെ.നസീമ, യു.കെ.ഗോപാലൻ, സി.എസ്.മണി, പി.കെ.സുധർമ്മൻ, പി.വി.ദിലീപ് കുമാർ, പി.പി.വിനോദ് എന്നിവർ സംസാരിച്ചു.