തൃശൂർ : ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഓണാഘോഷം ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി അദ്ധ്യക്ഷനായി. യു.ഡി.എഫ് മുൻ ചെയർമാൻ എം.പി.വിൻസെന്റ്, പി.എ.മാധവൻ, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി യു.പി.ജോസഫ്, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദൻ, ബി.എം.എസ് നേതാവ് ടി.സി.സേതുമാധവൻ, മുൻ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, ജോസഫ് ചാലിശ്ശേരി എന്നിവർ പങ്കെടുത്തു.