പഴുവിൽ: ഓണാഘോഷത്തിന് തുടക്കം കുറിച്ച് ഫൊറോന ദൈവാലയത്തിൽ സീനിയർ സി.എൽ.സി സംഘടനയുടെ നേതൃത്വത്തിൽ മെഗാ തിരുവാതിരക്കളി അരങ്ങേറി. തുടർന്ന് വിശ്വാസ പരിശീലന യൂണിറ്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും വിവിധ ഓണക്കളികളും പായസം ഫെസ്റ്റും നടത്തി. പഴുവിൽ ഫൊറോന വികാരി ഫാ. ഡോ. വിൻസെന്റ് ചെറുവത്തൂർ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ സംസാരിച്ചു.