ഇരിങ്ങാലക്കുട: എസ്.എൻ.ഡി.പി യോഗം പുല്ലത്തറ ശാഖയുടെ വാർഷിക പൊതുയോഗവും ശാഖയ്ക്ക് സൗജന്യമായി ഭൂമി വിട്ടുനൽകിയ എടക്കാട്ടുപറമ്പിൽ കണ്ടുണ്ണിയുടെ ഫോട്ടോയും ഫലകവും അനാച്ഛാദനം നടന്നു. പ്രസിഡന്റ് ഡോ.വിശ്വനാഥൻ മാസ്റ്റർ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി കെ.കെ.ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ കൗൺസിലർ ബിജോയ് നെല്ലിപറമ്പിൽ, അഡ്വ.പ്രേംലാൽ, ദീപ സാജ, കെ.വി.ധനേഷ് ബാബു, ശാഖ സെക്രട്ടറി വിജിൽ വിജയൻ, ശിവൻ പുത്തൻപുരക്കൽ തുടങ്ങിയവർ സംസാരിച്ചു.