photo
1

തൃശൂർ: ഇലക്ട്രിക് ജോലിക്കിടെ കെട്ടിടത്തിന്റെ നാലാം നിലയിൽനിന്ന് വീണ യുവാവിന് അമല മെഡിക്കൽ കോളേജിൽ നടത്തിയ എമർജൻസി ശസ്ത്രക്രിയയിലൂടെ പുതുജന്മം. ചങ്കരംകുളം ആടനകത്ത് സാദിക് അലി (21) അബദ്ധത്തിൽ പിടിവിട്ട് ഇരുമ്പ് ഗോവണിയിലേക്ക് വീണ് കമ്പിയുടെ അഗ്രം ഇടുപ്പിന്റെ പിൻഭാഗത്തുകൂടി തുളച്ച് കയറിയിരുന്നു. ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ച് മാറ്റിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. അമലയിലെ ഓർത്തോ വിഭാഗം ഡോ. ശ്യാം മോഹൻ, ഡോ.ടോണി, സർജൻ ഡോ.രൂപ്ജിത്ത്, ഡോ. ജോൺ, ഡോ. മിഥുൻ, ഡോ. മീനു എന്നിവരുടെ ടീം എമർജൻസി ഓപ്പറേഷൻ നടത്തി ഇരുമ്പ് ദണ്ഡുകൾ നീക്കം ചെയ്തു. സാദിക് അലി സുഖം പ്രാപിച്ച് വരുകയാണെന്ന് അറിയിച്ചു.