photo

തൃശൂർ: അണുനശീകരണം നടത്തി ശുദ്ധീകരിക്കപ്പെട്ട ജലം ജനങ്ങളിൽ എത്തിക്കുന്നതിനായി ഗ്യാസ് ക്ലോറിനേഷൻ സംവിധാനം കോർപറേഷൻ പ്രാവർത്തികമാക്കുന്നു. തേക്കിൻകാട് മൈതാനത്തിലെ നാല് ടാങ്കുകളിലും പീച്ചി, ഒല്ലൂർ ഇൻസ്ട്രിയൽ എസ്റ്റേറ്റ് തുടങ്ങിയ സ്ഥലങ്ങളിലെ ടാങ്കുകളിലും മണിക്കൂറിൽ 10 കിലോഗ്രാം വീതവും രാമവർമപുരം പ്രദേശത്തെ ആനപ്പാറ, ചേറൂർ ടാങ്കുകളിലും കൂർക്കഞ്ചേരിയിലെ ചിയ്യാരം ടാങ്കിലും കുട്ടനെല്ലൂർ, അരണാട്ടുക്കര, ഒളരി, കിഴക്കുംപാട്ടുക്കര എന്നിവിടങ്ങളിലെ ടാങ്കുകളിലും മണിക്കുറിൽ മൂന്ന് കിലോഗ്രാം വീതവും ഓട്ടോമാറ്റിക് ഗ്യാസ് ക്ലോറിനേഷൻ നടത്തുന്ന പ്ലാന്റുകൾ സ്ഥാപിക്കും. സമർപ്പണം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് കൂർക്കഞ്ചേരി ചിയ്യാരം ടാങ്കിനു സമീപം പി. ബാലചന്ദ്രൻ എം.എൽ.എ നിർവഹിക്കും. മേയർ എം.കെ. വർഗീസ് അദ്ധ്യക്ഷത വഹിക്കും.