ചെറുതുരുത്തി: ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ 1979-80 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികൾ ഓണം ആഘോഷിക്കുന്നതിനായി ഒത്തുകൂടി. സഹപാഠികളായ പലരും മൺമറഞ്ഞു പോയെങ്കിലും ഉള്ളവരെ എല്ലാവരെയും ഒരുമിച്ച് ചേർക്കാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് അവർ. മിക്കവരും ജോലിത്തിരക്കുകളിൽ നിന്നും മാറി വിശ്രമ ജീവിതത്തിന്റെ കാലഘട്ടത്തിലാണ്. പഴയ സ്‌കൂൾ കാലഘട്ടത്തിൽ എത്തിയത് പോലെ ആടിയും പാടിയും കളിച്ചും ചിരിച്ചും സ്‌കൂളിൽ ഓണം ആഘോഷിച്ചിരുന്ന ആ കാലഘട്ടത്തിലെ ഓർമ്മകൾ പങ്കുവച്ചു. പൂക്കളവും ഓണക്കളികളും പാട്ടും ഡാൻസും ഓണസദ്യയുമായി അവർ ഒരു ഓണം കൂടി പിന്നിട്ടു. രവികുമാർ, രവി ചേയിക്കൽ, ഉമ്മർ പടപ്പ്, മുഹമ്മദാലി, ശിവദാസ്, മനോഹരൻ, മാലതി,ശാരദ, സത്യബാലൻ, സുദർശൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.