വടക്കാഞ്ചേരി : അശീതി ആഘോഷിക്കുന്ന നാടിന്റെ ജനകീയ ഡോക്ടർ കെ.എ.ശ്രീനിവാസനെ മഹാത്മ മെമ്മോറിയൽ കെയർ ആൻഡ് ഷെയർ ചാരിറ്റബിൾ ട്രസ്റ്റ് ആദരിച്ചു. സംഘടനയുടെ ഓണാഘോഷ പരിപാടിയിൽ വച്ചായിരുന്നു ആദരം. സ്വന്തം വൃക്ക പകുത്ത് നൽകി അഭിഭാഷകന്റെ ജീവൻ രക്ഷയ്ക്ക് നേതൃത്വം നൽകിയ മുണ്ടത്തിക്കോട് സ്വദേശിനി ലീന ഡാർവിൻ, പെയിൻ ആൻഡ് പാലിയേറ്റീവ് രംഗത്ത് മികച്ച സേവനം നടത്തുന്ന ശ്രീദേവി എന്നിവരെയും ആദരിച്ചു. വടക്കാഞ്ചേരി ഫൊറോന വികാരി ഫാ.വർഗീസ് തരകൻ, മുൻ എം.എൽ.എ: പി.എ.മാധവൻ എന്നിവർ ഉപഹാരം നൽകി. ഓണാഘോഷം ഫാ.വർഗീസ് തരകൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ കെ.അജിത്ത്കുമാർ അദ്ധ്യക്ഷനായി. ജിജോ കുരിയൻ, അജിത്ത്കുമാർ മല്ലയ്യ, പി.ആർ.അരവിന്ദാക്ഷൻ, ഷാഹിദ റഹ്മാൻ, പി.ജെ.രാജു, വി.അനിരുദ്ധൻ, കൃഷ്ണൻ കുട്ടി, സി.എച്ച്.ഹരീഷ് എന്നിവർ സംസാരിച്ചു.