ആളൂർ: സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ (കെ.എസ്.എസ്.പി.യു) ആളൂർ യൂണിറ്റ് ഓണാഘോഷം നടത്തി. ജില്ലാ കമ്മിറ്റി അംഗം കെ.എ.അനീഫ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അജിത് കുമാർ അദ്ധ്യക്ഷനായി. പി.എസ്.സേതുമാധവൻ സന്ദേശം നൽകി. എ.ആർ.ഡേവിസ്, വി.എ.ജോണി, കെ.കെ.ദേവസിക്കുട്ടി, ഇ.വി.രമണി എന്നിവർ പ്രസംഗിച്ചു. സ്ത്രീ വേദിയുടെ നേതൃത്വത്തിൽ തിരുവാതിര, ഓണപ്പാട്ട്, നാടൻപാട്ട്, കവിത, കസേരകളി, സുന്ദരിക്ക് പൊട്ടുകുത്തൽ തുടങ്ങി മത്സരങ്ങൾ അരങ്ങേറി. വിജയികൾക്ക് സമ്മാനദാനവും ഓണസദ്യയും നടന്നു.