കൊടുങ്ങല്ലൂർ : മുസിരിസ് പൈതൃക പദ്ധതിയുടെ ഓണാഘോഷം ഓണനിലാവ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. മുസിരിസ് പൈതൃക പദ്ധതിയുടെയും മതിലകം ബി.ആർ.സിയുടെയും സംയുക്താഭിമുഖ്യത്തിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് കലാ മത്സരങ്ങളും ഓണസദ്യയും സംഘടിപ്പിച്ചു. ഇ.ടി.ടൈസൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മതിലകം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഗിരിജ, എസ്.എൻ പുരം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.മോഹനൻ, മുസിരിസ് മാനേജിംഗ് ഡയറക്ടർ ഷാരോൺ വീട്ടിൽ, ബ്‌ളോക് പ്രൊജക്ട് കോർഡിനേറ്റർ എൻ.സി.പ്രശാന്ത് തുടങ്ങിയവർ സംബന്ധിച്ചു.