ചാവക്കാട്: ഗുരുദേവ ജയന്തിയോട് അനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയൻ മണത്തല ശാഖയുടെ നേതൃത്വത്തിൽ വർഷംതോറും നടത്താറുള്ള ഓണപ്പുടവ വിതരണവും അനുമോദനച്ചടങ്ങും മണത്തല ബേബി റോഡ് ശ്രീഘണ്ടകർണ ക്ഷേത്രത്തിനടുത്തുള്ള മരണാനന്തര കമ്മിറ്റി ഹാളിൽ നടന്നു. ഗുരുവായൂർ യൂണിയൻ വൈസ് പ്രസിഡന്റ് എം.എ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഡയറക്ടർ ബോർഡ് അംഗം പി.പി.സുനിൽകുമാർ (മണപ്പുറം) അദ്ധ്യക്ഷനായി. ശാഖയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തികളായ അത്തിക്കോട്ട് മാധവൻ, ഭാര്യ ദേവകി എന്നിവരെ ചടങ്ങിൽ ആദരിച്ചു. വനിതാ മൈക്രോഫിനാൻസ് യൂണിറ്റായ ഗുരുബ്രഹ്മ യൂണിറ്റ് അംഗങ്ങളെ മൊമെന്റോ നൽകി അനുമോദിച്ചു. മണത്തല ശാഖാ സെക്രട്ടറി പി.സി.സുനിൽകുമാർ, എ.എം.സിദ്ധാർത്ഥൻ, ഭരണസമിതി ഭാരവാഹികളായ കൂർക്കപറമ്പിൽ മധുരാജ്, പനയ്ക്കൽ സുനിൽ, വനിതാസംഘം ഭാരവാഹികളായ ഷീബ ജയപ്രകാശ്, നളിനി ശിവലിംഗ ദാസ്, സുനിത മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി.