ചാലക്കുടി: വിജയരാഘവപുരം പൂഗ്രാമം പദ്ധതിയുടെ ഭാഗമായി വിവിധ സ്ഥലങ്ങളിലായി നടപ്പാക്കിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടത്തി. 32, 33 വാർഡ് വികസന സമിതി, തൊഴിലുറപ്പ് പ്രവർത്തകർ, കുടുബശ്രീ എ.ഡി.എസ് എന്നിവയുമായി സഹകരിച്ചാണ് പൂഗ്രാമം പദ്ധതി നടപ്പാക്കിയത്. പ്രദേശത്തെ പൊതുസ്ഥലങ്ങളിലും സ്വകാര്യ വ്യക്തികളുടെ ഭൂമികളിലുമാണ് 3000 തൈകൾ നട്ടത്. പൊതുസ്ഥലങ്ങളിലും രണ്ടായിരത്തോളം ചെണ്ടുമല്ലി തൈകൾ കുടുംബശ്രീ പ്രവർത്തകർ വീടുകളിൽ രണ്ടായിരവും വളർത്തി. ഓണത്തിന് പ്രദേശവാസികൾക്ക് കുറഞ്ഞ് വിലയ്ക്ക് പൂക്കൾ നൽകുക എന്നതാണ് പൂഗ്രാമം പദ്ധതിയുടെ ലക്ഷ്യം. വിളവെടുപ്പ് ഉദ്ഘാടനം നഗരസഭാ ചെയർപേഴ്‌സൺ ഷിബു വാലപ്പൻ നിർവഹിച്ചു. വാർഡ് കൗൺസിലർ ആലീസ് ഷിബു അദ്ധ്യക്ഷയായി. ദേവസി പാറേക്കാടൻ, ഷാജി മഠത്തിപ്പറമ്പിൽ, ഇന്ദിര ബാബു, പ്രസീത ബാബു എന്നിവർ സംസാരിച്ചു.