sndp-matatur-saga

മറ്റത്തൂർ: എസ്.എൻ.ഡി.പി ശാഖയിലെ ഗുരുദേവ പ്രതിഷ്ഠയുടെ 12-ാമത് വാർഷികം ആഘോഷിച്ചു. രാവിലെ ശശി ശർമ ശാന്തിയുടെ നേതൃത്വത്തിൽ ഗണപതി ഹോമവും തുടർന്ന് തന്ത്രി ചക്രപാണി ശാന്തികളുടെ നേതൃത്വത്തിൽ ഗുരുപൂജയും പ്രഭാഷണവും നടന്നു. ശാഖാ പ്രസിഡന്റ് സുനിൽ, സെക്രട്ടറി ഹരി പള്ളത്തേരി, യൂണിയൻ കൗൺസിലർ നന്ദകുമാർ മലപ്പുറം, ശാഖാ രക്ഷാധികാരി ചന്ദ്രശേഖരൻ ചാലിപ്പറമ്പിൽ, ശാരദ രാജൻ, വനിതാസംഘം പ്രസിഡന്റ് പ്രഭ ശ്രീഘനൻ, സെക്രട്ടറി ജയ ലാൽസൺ, വനിതാസംഘം കേന്ദ്ര സമിതി അംഗം ഗീത സുരേഷ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് പ്രസാദ ഊട്ടും നടന്നു.