ആളൂർ: എസ്.എൻ.ഡി.പി യോഗം ആളൂർ ഈസ്റ്റ് ശാഖയിൽ ഓണാഘോഷത്തോട് അനുബന്ധിച്ച് സ്‌നേഹവിരുന്ന് നടത്തി. ശാരദ പരമേശ്വരൻ ഭദ്രദീപം കൊളുത്തി. യൂണിയൻ സെക്രട്ടറി കെ.ആർ.ദിനേശൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ.എൻ.പ്രസന്നൻ അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി ഇ.എസ്.സജീവൻ 80 വയസ് കഴിഞ്ഞ മുതിർന്ന പൗരന്മാരെയും യൂണിയൻ സെക്രട്ടറിയേയും ആദരിച്ചു. കൊടകര യൂണിയൻ സെക്രട്ടറി ആദരം നൽകുകയും ചെയ്തു. അംഗങ്ങളായ പി.എ.ലോഹിതാക്ഷൻ, ഇ.എൻ.രഞ്ജു, എ.കെ.ഷാജൻ, സുനിത അനിൽ, സന്തോഷ്, പി.എൻ.ജയരാജ്, ഇ.കെ.രേണുക, അനഘ ജിഷ്ണു എന്നിവർ പങ്കെടുത്തു.