snbp

വടൂക്കര : ശ്രീനാരായണ സമാജം പടിഞ്ഞാട്ടുമുറിയുടെ ആഭിമുഖ്യത്തിലുള്ള വിദ്യാഭ്യാസ അവാർഡ് വിതരണം കൂർക്കഞ്ചേരി എസ്.എൻ.ബി.പി പ്രസിഡന്റ് സദാനന്ദൻ വാഴപ്പുള്ളി ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് തിലകൻ കൈപ്പുഴ അദ്ധ്യക്ഷനായി. കൂർക്കഞ്ചേരി സഹകരണ ബാങ്ക് പ്രസിഡന്റ് ടി.വി.സുരേഷ്, ശിവൻ, ജോയിന്റ് സെക്രട്ടറി സുരേഷ് എളന്തോളി, സദാശിവൻ തോപ്പിൽ, ദിലീപ് കോലഴിക്കാരൻ, കൃഷ്ണൻ പുതിയേടത്ത്, സമാജം സെക്രട്ടറി സിദ്ധാർത്ഥൻ വാഴപ്പുള്ളി, വൈസ് പ്രസിഡന്റ് ദിലീപ് പണിക്കാട്ടിൽ എന്നിവർ സംസാരിച്ചു.