തൃപ്രയാർ: നാട്ടിക ശ്രീനാരായണ ഗുരു മന്ദിരാങ്കണത്തിൽ ചതയ ദിനാഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. പൂക്കള മത്സരം, മ്യൂസിക് ചെയർ ക്വിസ് മത്സരം നടന്നു. പൂക്കള മത്സരത്തിൽ ഒന്നാം സ്ഥാനം ഗുരുപ്രഭാ യൂണിറ്റിനും രണ്ടാം സ്ഥാനം വയൽവാരം യൂണിറ്റിനും മൂന്നാം സ്ഥാനം സഹോദരൻ അയ്യപ്പൻ യൂണിറ്റിനും ലഭിച്ചു. ക്വിസ് മത്സരം ഒന്നാം സ്ഥാനം റീന പ്രദീപിനും രണ്ടാം സ്ഥാനം ഷീല രാജനും ലളിതാ ദിനേശനും മൂന്നാം സ്ഥാനം രത്‌നം നിഷക്കും ലഭിച്ചു. മ്യൂസിക് ചെയർ സരിത സുനിൽ, റീന പ്രദീപ് ഒന്നാം സ്ഥാനവും പരിമള ഷാജു രണ്ടാം സ്ഥാനവും മണി വേണു മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ആഘോഷത്തിന് എ.വി.സഹദേവൻ, സി.കെ.സുഹാസ് , ബൈജു കോറോത്ത്, എൻ.എ.പി.സുരേഷ് കുമാർ,സി.പി. രാമകൃഷ്ണൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.