inauguration
1

അന്നമനട: കൊരട്ടി-വെള്ളിലം റോഡ് നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം വി.ആർ.സുനിൽകുമാർ എം.എൽ.എ നിർവഹിച്ചു.
അന്നമനട പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ് അദ്ധ്യക്ഷനായി. എം.എൽ.എയുടെ ശ്രമഫലമായി ഹാർബർ വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 40 ലക്ഷം രൂപ ചെലവിലാണ് നവീകരണം. വൈസ് പ്രസിഡന്റ് സിന്ധു ജയൻ, ടി.കെ. സതീശൻ, കെ.എ. ഇഖ്ബാൽ, ഒ.സി.രവി, മോളി വർഗീസ്, ഷീജ നസിർ, എം.യു. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.