inauguration
1

ആളൂർ : ആളൂർ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച കർഷകച്ചന്തയ്ക്ക് തുടക്കമായി. ഓണത്തോടനുബന്ധിച്ച് മിതമായ നിരക്കിൽ പച്ചക്കറികൾ ലഭ്യമാക്കാനായി ആരംഭിച്ച ചന്ത പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ജോജോ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രതി സുരേഷ് അദ്ധ്യക്ഷനായി. മാള ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് മാഞ്ഞൂരാൻ, എ.ഡി.സി അംഗങ്ങളായ എം.ബി.ലത്തീഫ്, അജിത സുബ്രഹ്മണ്യൻ, കൃഷി ഓഫീസർ ടീന സിമെതി, അസി. കൃഷി ഓഫീസർ ആദർശ് എന്നിവർ പ്രസംഗിച്ചു.