തൃശൂർ: അരിമ്പൂർ പഞ്ചായത്തിന്റെ വയോസൗഹൃദ അവാർഡ് 2025 പ്രഖ്യാപിച്ചു. ക്യാപ്ടൻ ലക്ഷ്മി വയോക്ലബ് (അങ്കണവാടി നമ്പർ 133) ഒന്നാംസ്ഥാനവും തണൽ വയോജനക്ലബ് (അങ്കണവാടി നമ്പർ 131) രണ്ടാംസ്ഥാനവും കരുണ വയോജനക്ലബ് (അങ്കണവാടി നമ്പർ 111) മൂന്നാംസ്ഥാനവും നേടി. ഇവർക്ക് യഥാക്രമം അയ്യായിരം രൂപ, 2500 രൂപ, ആയിരം രൂപയും പ്രശസ്തിപത്രവും സമ്മാനിക്കും. പ്രവർത്തനങ്ങൾക്കും പങ്കാളിത്തത്തിനും മാർക്ക് നൽകിയാണ് അവാർഡ് നിശ്ചയിച്ചത്. അവാർഡുകൾ ഈ മാസം അവസാനത്തിൽ വിതരണം ചെയ്യും. വാർത്താസമ്മേളനത്തിൽ അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ, സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.പി.ബാലൻ, സംസ്ഥാന ശിശുക്ഷേമസമിതി എക്‌സിക്യൂട്ടീവ് അംഗം എം.കെ.പശുപതി, സി.ആർ.ശ്രീവിദ്യ, വി.കെ.ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുത്തു.