മാള: മാള പ്രതികരണവേദിയുടെ ആഭിമുഖ്യത്തിൽ മാള സർക്കാർ ആശുപത്രിയിൽ ഓണാഘോഷം നടത്തി. ഓണസദ്യയും താണൂർ മഹാവിഷ്ണു ട്രൂപ്പ് അവതരിപ്പിച്ച കൈകൊട്ടിക്കളിയും പാട്ടും പരിപാടികളുടെ ഭാഗമായി നടന്നു. മാള ബ്ലോക്ക് പ്രസിഡന്റ് രേഖ ഷാന്റെറി ഉദ്ഘാടനം ചെയ്തു. പ്രതികരണവേദി പ്രസിഡന്റ് സലാം ചൊവര അദ്ധ്യക്ഷനായി. ആശുപത്രി സൂപ്രണ്ട് ആശ സേവ്യർ മുഖ്യപ്രഭാഷണം നടത്തി. റിയാസ് ഏർവാടി, സദാശിവൻ ചക്കനാലി, സൈഫു മാള എന്നിവർ പ്രസംഗിച്ചു.