news-photo
എൻ.എസ്.എസ് ഓണം വിപണന മേള യൂണിയൻ പ്രസിഡൻ്റ് കെ. ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

ഗുരുവായൂർ: ചാവക്കാട് താലൂക്ക് എൻ.എസ്.എസ് യൂണിയന്റെയും വനിതാ യൂണിയന്റെയും സംയുക്താഭിമുഖ്യത്തിൽ ഓണം വിപണന മേള സംഘടിപ്പിച്ചു. താലൂക്ക് യൂണിയൻ മന്ദിരത്തിൽ നടന്ന വിപണന മേള യൂണിയൻ പ്രസിഡന്റ് കെ.ഗോപാലൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് ടി.ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. സെക്രട്ടറി എം.കെ.പ്രസാദ്, വനിതാ യൂണിയൻ പ്രസിഡന്റ് ബിന്ദു നാരായണൻ, സെക്രട്ടറി ജ്യോതി രാജീവ്, യൂണിയൻ ഭാരവാഹികളായ വി.ഗോപാലകൃഷ്ണൻ, പി.കെ.രാജേഷ് ബാബു, പി.വി.സുധാകരൻ, ബാബു വീട്ടിലായിൽ, കെ.രാധാമണി, വി.ശ്രീദേവി, സിന്ധു ശശിധരൻ, സുനിത ബാലൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ കരയോഗങ്ങൾ തയ്യാറാക്കിയ ഉത്പ്പന്നങ്ങളും പച്ചക്കറികളും വിപണന മേളയിലുണ്ടായി.