മാള: ഓണക്കാലത്തെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പൊലീസ്, എക്‌സൈസ്, മോട്ടോർ വാഹന വകുപ്പ് എന്നിവർ സംയുക്ത പരിശോധന നടത്തി. തിരക്കേറിയ സ്ഥാപനങ്ങളിലും പൊതുനിരത്തുകളിലുമാണ് പരിശോധന നടന്നത്. പരിശോധനയ്ക്ക് മാള പൊലീസ് പ്രിൻസിപ്പൽ എസ്.ഐ: കെ.ടി.ബെന്നി, എക്‌സൈസ് ഓഫീസർ മാത്യു, ജോയിന്റ് ആർ.ടി.ഒ മെർവിൻ എന്നിവർ നേതൃത്വം നൽകി. അന്നമനട, മേലഡൂർ, വലിയപറമ്പ്, അഷ്ടമിച്ചിറ, മാള തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പരിശോധന.