inauguration
1

അന്നമനട: അന്നമനട പഞ്ചായത്തിലെ നവീകരിച്ച പൊഴേലിപ്പറമ്പിൽ കൃഷിഭവൻ റജിസ്ട്രാർ ഓഫീസ് റോഡ് വി.ആർ.സുനിൽകുമാർ എം.എൽ.എ.ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് കട്ട വിരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ് അദ്ധ്യക്ഷനായി. വൈ. പ്രസിഡന്റ് സിന്ധു ജയൻ, ടി.കെ. സതീശൻ, മഞ്ജു സതീശൻ, കെ.എ. ഇക്ബാൽ, കെ.കെ. രവി നമ്പൂതിരി, കെ.എ. ബൈജു, ഷീജ നസീർ, ടി.വി. സുരേഷ്‌കുമാർ, ജോബി ശിവൻ എന്നിവർ പ്രസംഗിച്ചു.