yogini

തൃപ്രയാർ: ചൂലൂർ യോഗിനിമാതാ സേവാകേന്ദ്രം സാധുജനപരിപാലന പദ്ധതി പ്രകാരം 400 കുടുംബങ്ങൾക്ക് ഓണം പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. സേവാകേന്ദ്രം വൈസ് പ്രസിഡന്റ് എൻ.എസ് സജീവ് അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് എ.പി സദാനന്ദൻ വിതരണോദ്ഘാടനം നിർവഹിച്ചു. കെ.എസ് തിലകൻ, എൻ.ഡി ധനേഷ്, എം.ഡി.സുനിൽ, ധിനേശ് ശാന്തി, എ.ജി പ്രദീപ്, ബിജോയ് പാണാട്ട്, ബാബു കുന്നത്ത് എന്നിവർ സംസാരിച്ചു.