ചാവക്കാട്: കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ഉത്രാടപ്പുലരിയിൽ ദേവിക്ക് കാഴ്ച്ചക്കുല സമർപ്പിക്കുന്ന വഴിപാട് നടന്നു. അരിമാവ് കൊണ്ട് അണിഞ്ഞ് നാക്കിലയിട്ട് മേൽശാന്തി ശ്രീലകത്ത് നിന്നും തെളിച്ച് കൊണ്ടുവന്ന കൊടിവിളക്കിൽ നിന്നും മണ്ഡപത്തിലെ വിളക്ക് തെളിച്ച ശേഷമാണ് കാഴ്ച്ചക്കുല സമർപ്പണം നടന്നത്. ക്ഷേത്രം മേൽശാന്തി ശ്രീപതി എമ്പ്രാന്തിരി ആദ്യ കാഴ്ച്ചക്കുല സമർപ്പിച്ചു. ക്ഷേത്ര ഭരണസമിതിക്ക് വേണ്ടി കെ.എം.ഷാജി, മാതൃസമിതിക്ക് വേണ്ടി ധ്യായന്തി, ഡോ.സൂര്യ രാമചന്ദ്രൻ, ടി.സി.ഗിരീഷ്, ഉത്സവാഘോഷ കമ്മിറ്റിക്ക് വേണ്ടി സുരേഷ് പുതുമന, സി.വി.ജയൻ, നാരായണൻകുട്ടി, സേതുമാധവൻ ശ്രീശൈലം തുടങ്ങിയവരും കാഴ്ച്ചക്കുലകൾ സമർപ്പിച്ചു. ക്ഷേത്ര ഭരണസമിതി ഭാരവാഹികളായ ചെയർമാൻ രാധാകൃഷ്ണൻ കാക്കശ്ശേരി, സെക്രട്ടറി എ.ആർ.ജയൻ, ജോയിന്റ് സെക്രട്ടറി കെ.എം.ഷാജി, ട്രഷറർ കെ.ബി.പ്രേമൻ എന്നിവർ നേതൃത്വം നൽകി.