തൃശൂർ: വടക്കുന്നാഥ ക്ഷേത്രത്തിൽ ഉത്രാട ദിനത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി പി.ബിന്ദു കാഴ്ച്ചക്കുല സമർപ്പണം നടത്തി. അസി.കമ്മിഷണർ എം.മനോജ് കുമാർ, വടക്കുന്നാഥ ദേവസ്വം മാനേജർ കെ.രാജീവ്, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ്, സെക്രട്ടറി എന്നിവരും കാഴ്ചക്കുല സമർപ്പിച്ചു. തുടർന്ന് ഭക്തരും കാഴ്ചക്കുല സമർപ്പണം നടത്തി.