അന്നമനട: അന്നമനട സൗത്ത് എസ്.എൻ.ഡി.പി ശാഖയും കുമാരനാശാൻ കുടുംബയോഗവും സംയുക്തമായി 7ന് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിക്കും. രാവിലെ 7 മുതൽ ക്ഷേത്രത്തിൽ വിശേഷ പൂജയും പ്രാർത്ഥനയും വൈകിട്ട് ദീപാരാധനയും നടക്കും. എം.കെ. ചന്ദ്രൻ ശാന്തികൾ കാർമ്മികത്വം വഹിക്കും. ആഘോഷ പരിപാടികൾ മാള യൂണിയൻ സെക്രട്ടറി സി.ഡി. ശ്രീലാൽ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് സി.ഡി. ബിജു അദ്ധ്യക്ഷനാകും. സി.ഡി. രാജൻ,കെ.എൻ. ജോമി,വി.കെ രാമദാസൻ,പി.എൻ. ദിവാകരൻ എന്നിവർ നേതൃത്വം നൽകും. രാവിലെ 10.30 ന് മത്സരങ്ങൾ ആരംഭിക്കും. വിജയികൾക്ക് 5,000 രൂപ സമ്മാനവും വിദ്യാർത്ഥികൾക്ക് അവാർഡും വിതരണം ചെയ്യും. ഉച്ചയ്ക്ക് സദ്യയും വൈകിട്ട് 3ന് മാളയിൽ ഘോഷയാത്രയും യൂണിയൻ തല സമ്മേളനവും
നടക്കും.