ഗുരുവായൂർ: എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയൻ ഓഫീസിൽ ഗുരുദേവ ജയന്തിദിനമായ 7ന് രാവിലെ എട്ടിന് ഗുരുപൂജയ്ക്ക് ശേഷം യൂണിയൻ പ്രസിഡന്റ് പി.എസ്.പ്രേമാനന്ദൻ പീത പതാക ഉയർത്തും. യൂണിയൻ സെക്രട്ടറി പി.എസ്.സജീവൻ ചതയദിന സന്ദേശം നൽകും. യൂണിയൻ ബോർഡ് അംഗങ്ങൾ, സ്വാഗതസംഘം ഭാരവാഹികൾ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ, കൗൺസിൽ അംഗങ്ങൾ എന്നിവർ സംസാരിക്കും. തുടർന്ന് യൂണിയൻ ഭാരവാഹികൾ വിവിധ ശാഖകളിലേക്ക് പുറപ്പെടും.